CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 10 Seconds Ago
Breaking Now

പനി ബാധിച്ചു മലയാളി വിദ്യാര്‍ത്ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

പത്തനംതിട്ട സ്വദേശികളാണെങ്കിലും സംസ്‌കാരം രാജ്‌ഘോട്ടില്‍ വച്ച് നടത്താനാണ് തീരുമാനം.

യുകെയില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ് , കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27).

പത്തനംതിട്ട സ്വദേശികളാണെങ്കിലും സംസ്‌കാരം രാജ്‌ഘോട്ടില്‍ വച്ച് നടത്താനാണ് തീരുമാനം. രാജ്‌ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങളാണ് സ്‌റ്റെനിയുടെ കുടുംബം.

പുതുവര്‍ഷ ദിനത്തില്‍ രാത്രി ഒരു മണിയോടെയായിരുന്നു സ്‌റ്റെനി മരണമടഞ്ഞത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എമഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക ടീച്ചര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയത്. ലണ്ടനിലെ വെമ്പ്‌ലിയില്‍ സഹ വിദ്യാര്‍ത്ഥിക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പ് സ്റ്റെനിക്ക് പനി, ചുമ എന്നിവയുള്‍പ്പെടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ജിപിയുടെ സഹായം തേടിയിരുന്നു.ഡിസംബര്‍ 31 ന് പനി മൂര്‍ഛിച്ച് കുഴഞ്ഞുവീണു. തുടര്‍ന്ന് അടുത്തുള്ള കമ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പിന്നീട് ബാര്‍നെറ്റിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പൊതുദര്‍ശനം ഉള്‍പ്പെടെ ശുശ്രൂഷകള്‍ ദേവാലയത്തില്‍ ക്രമീകരിക്കും .ഇടവക വികാരി റവ പി ജെ ബിനുവും ട്രസ്റ്റി വര്‍ഗീസ് മത്തായിയും സെക്രട്ടറി എല്‍ദോസ് ജേക്കബും ഇടവകയിലെ യുവജനപ്രസ്ഥാനങ്ങളും ഇതിനായി ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.