CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 41 Seconds Ago
Breaking Now

ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് ഇബ്രാഹിം വിടവാങ്ങി ; ഈസ്റ്റ്ഹാമിലെ തട്ടുകട റെസ്‌റ്റൊറന്റില്‍ ' കൊച്ചങ്കിള്‍' ഇനിയില്ല

കണ്ണൂര്‍ അഴീക്കോട് വളപ്പട്ടണം സ്വദേശിയായ ഇബ്രാഹിം മുബൈയിലാണ് ജനിച്ചുവളര്‍ന്നത്.

ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് 'കൊച്ചങ്കിള്‍' വിടവാങ്ങി. നാടിന്റെ ഗൃഹാതുരത്വയും വീട്ടിലെ രുചികളും ലണ്ടന്‍ മലയാളികളുടെ നാവിലെത്തിച്ച പാചകവിദഗ്ധനായിരുന്നു കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം. കിഴക്കന്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ തട്ടുകട എന്ന പേരിലെ മലയാളി റെസ്റ്റോറന്റും കൊച്ചങ്കിളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൊച്ചങ്കിള്‍ എന്ന വിളിപ്പേര് സ്‌നേഹത്തോടെയാണ് ഏവരും വിളിച്ചിരുന്നത്.

കണ്ണൂര്‍ അഴീക്കോട് വളപ്പട്ടണം സ്വദേശിയായ ഇബ്രാഹിം മുബൈയിലാണ് ജനിച്ചുവളര്‍ന്നത്. വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്തശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബൈയിലും കൊച്ചങ്കിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ലണ്ടനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കൊച്ചങ്കിള്‍ എന്ന ഇബ്രാഹിമും മുന്നിലുണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.