CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 30 Seconds Ago
Breaking Now

ആഘോഷം ഇഷ്ടപ്പെട്ടില്ല ; വിദ്യാര്‍ത്ഥിനികളോട് ഷര്‍ട്ട് ഊരി ബ്ലെസറുകള്‍ ധരിച്ച് പോകാന്‍ ശിക്ഷ നല്‍കി പ്രിന്‍സിപ്പാള്‍; പരാതിയുമായി രക്ഷിതാക്കള്‍

80 ഓളം പെണ്‍കുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്‌സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചത്തിനെതിരെ ആണ് പരാതി.

ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെണ്‍കുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്‌സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചത്തിനെതിരെ ആണ് പരാതി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതോടെ ആഹ്ലാദപ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതിയിരുന്നു. ഇത് കണ്ട പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് ഷര്‍ട്ട് ഊറി മാറ്റി ബ്ലെസറുകള്‍ മാത്രം ധരിച്ച് വീട്ടിലേക്ക് പോയാല്‍ മതി എന്ന് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥിനികള്‍ ക്ഷമാപണം നടത്തിയിട്ടും പ്രിന്‍സിപ്പല്‍ അത് കൂട്ടാക്കിയില്ല. കുട്ടികള്‍ ബ്ലെസറുകള്‍ ധരിച്ച് വീട്ടിലേക്ക് എത്തിയത് കണ്ട രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കി.

ഒരുപാട് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സമിതി.

 




കൂടുതല്‍വാര്‍ത്തകള്‍.