CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 59 Seconds Ago
Breaking Now

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞിരാമകൃഷ്ണന്റേതാണ് നടപടി. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നല്‍കിയ പരാതിയില്‍ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം അടക്കം ഉടന്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതി ഇതുവരെ കേസെടുത്തട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം പൊലീസ് കോടതിയില്‍ നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.