ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു. വെണ്മണിയില് വച്ച് വിപുലമായി സംഘടിപ്പിച്ച പൊതുസമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി ജെ കുര്യന് എക്സ്. എംപി ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു.
ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സജീവന് അധ്യക്ഷത വഹിച്ച
ചടങ്ങില്‍ ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി അജിത് വെണ്മണി എന്നിവരെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രൊഫ. പി ജെ കുര്യന് പൊന്നാട അണിയിച്ചും മൊമെന്റൊ നല്‍കിയും ആദരിച്ചു. ഓ ഐ സി സി (യു കെ) നാഷണല്‍ വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.
കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയി തുടങ്ങിയ പൊതുപ്രവര്‍ത്തനം നാള്‍വഴികള്‍ പിന്നിട്ട് വെണ്മണി പഞ്ചയത്തിന്റെയും സഹകരണ ബാങ്കിന്റെയും പ്രമുഖ സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന അജിത് വെണ്മണിക്ക് ജന്മനാട് നല്കിയ സ്നേഹാദരവ് കൂടിയായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ആദരവ് 2025' ചടങ്ങ്.
കേരളത്തിന്റെ രാഷ്ട്രീയ - പൊതു മണ്ഡലങ്ങളില്‍ ഓ ഐ സി സി പോലുള്ള പ്രവാസ സംഘടനകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അതു ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫ. പി ജെ കുര്യന് പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക് - മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
റോമി കുര്യാക്കോസ്