സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓ ഐ സി സി യു കെ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യു കെയിലെ ജനങ്ങള്‍ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി,
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മിഡ്ലാന്‍ഡ്സില്‍ ഒ ഐ സി സി (യു കെ) - യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.
സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓ ഐ സി സി (യു കെ) പുതിയ നാഷണല്‍ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം.
ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടണ്‍ യൂണിറ്റ് ഭാരവാഹികള്‍:
പ്രസിഡന്റ്:
ജോഷി വര്‍ഗീസ്
വൈസ് പ്രസിഡന്റുമാര്‍:
ജോസ് ജോണ്‍, തോമസ് ജോസ്, സുധീപ് എബ്രഹാം
ജനറല്‍ സെക്രട്ടറി:
തോമസ് പോള്‍
ജോയിന്റ് സെക്രട്ടറി
നോബിള്‍ ഫിലിപ്പ്, ഷിജോ മാത്യു
ട്രഷറര്‍:
സിറിള്‍ മാഞ്ഞൂരാന്‍
ജോയിന്റ് ട്രഷറര്‍:
മുരളി ഗോപാലന്‍
റോമി കുര്യാക്കോസ്