മുഴുവന്‍ ഫാമിലി യൂണിറ്റ് അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് തിരുന്നാള്‍ മനോഹരമായി നടത്താന്‍ സഹായിച്ചത്.
പുതിയതായി പള്ളി സ്വന്തമാക്കിയ ശേഷമുള്ള ആദ്യ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാള്‍ കൊണ്ടാടി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് വിശ്വാസ സമൂഹം. സെന്റ് സെബാസ്ത്യന്‍ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് ജോണ്‍ ജോസഫ് , സെക്രട്ടറി സിന്‍സി സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഫാമിലി യൂണിറ്റ് അംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് പെരുന്നാള്‍ ഭംഗിയായി നടത്താനായത്
ഭക്ഷണം ഒരുക്കാനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടി സെന്റ് സെബാസ്ത്യന്‍ ഫാമിലി യൂണിറ്റിന്റെ എല്ലാ അംഗങ്ങളും മികച്ച രീതിയില്‍ സഹകരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം സെന്റ് സെബാസ്ത്യനോസിന്റെ അമ്പു നേര്‍ച്ച ചടങ്ങുകള്‍ തുടങ്ങിയത്. അമ്പ് ആഘോഷപൂര്‍വ്വം എല്ലാ ഫാമിലി യൂണിറ്റിലേക്കും കൊണ്ടുപോയി. പിന്നീട് ശനിയാഴ്ച എല്ലാ ഫാമിലി കോര്‍ഡിനേറ്റേഴ്സ് എല്ലാ ഭവനങ്ങളിലും കൊണ്ടുപോയ ശേഷം അമ്പ് ആഘോഷപൂര്‍വ്വം പള്ളിയിലേക്കെത്തിച്ചു. പള്ളിയിലും അമ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
വികാരി ഫാ പോള്‍ ഓലിക്കലിന്റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് ലദീഞ്ഞും നടത്തപ്പെട്ടു. അതിന് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം നടന്നു. കൈക്കാരൻമാരായ മാനുവല്‍ മാത്യു, ജോമോന്‍, മാത്യു ചെറിയത്ത്, സെന്‍ കുര്യാക്കോസ് എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
സ്വന്തമായി വാങ്ങിയ പള്ളിയില്‍ വിശുദ്ധന്റെ തിരുന്നാള്‍ ആഘോഷിക്കുകയായിരുന്നു ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹം.
പിന്നീട് സെന്റ് സെബാസ്ത്യന്‍ ഫാമിലി യൂണിറ്റ് ഒരുക്കിയ സ്നേഹ വിരുന്നുണ്ടായിരുന്നു. സെന്റ് സെബാസ്ത്യന്‍ യൂണിറ്റിന്റെ മധ്യസ്ഥനായ സെബാസ്ത്യനോസിന്റെ തിരുന്നാള്‍ മികച്ച രീതിയില്‍ ആഘോഷിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എല്ലാ വാര്‍ഡ് അംഗങ്ങളേയും ഇത്രയും ഭംഗിയായി തിരുന്നാള്‍ ആഘോഷിക്കാന്‍ സഹകരിച്ചതിന് ഫാ പോള്‍ ഓലിക്കല്‍ തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു.