CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 8 Seconds Ago
Breaking Now

ഓ എന്‍ വി, പി ജയചന്ദ്രന്‍ അനുസ്മരണങ്ങളും, സംഗീതാര്‍ച്ചനയും; 7 ബീസ്റ്റ്‌സ് സംഗീത-നൃത്തോത്സവം ഫെബ്രുവരി 22 ന് കേംബ്രിഡ്ജില്‍

കേംബ്രിഡ്ജ്: മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും,  മലയാളത്തിന്റെ സ്വന്തം ഭാവഗായകനും, മികച്ച മൃദംഗവാദകനും ആയിരുന്ന അന്തരിച്ച പി ജയചന്ദ്രന് ശ്രദ്ധാഞ്ജലിയും, യു കെ യിലെ പ്രശസ്ത സംഗീതോത്സവ വേദിയില്‍ വെച്ച് സമര്‍പ്പിക്കുന്നു. '7  ബീറ്റ്സ്' ആണ് കേംബ്രിഡ്ജ് നെതര്‍ഹാള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങള്‍ക്കായി സംഗീതാര്‍ച്ചനക്കും, ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്.

'7 ബീറ്റ്സ്' സംഗീതോത്സവത്തില്‍ യു കെ യിലെ പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍, ഉള്ളു നിറയെ  ആനന്ദിക്കുവാനും, ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും കേംബ്രിഡ്ജില്‍ ഇക്കുറി ഒരുങ്ങുക. ഫെബ്രുവരി 22 ന് ശനിയാഴ്ച സീസണ്‍ 8 ന് വേദി ഉയരുമ്പോള്‍, 7 ബീറ്റ്‌സിനോടൊപ്പം ഈ വര്‍ഷം അണിയറയില്‍ കൈകോര്‍ക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാസ്‌കാരിക-സാമൂഹിക-കലാ കൂട്ടായ്മയായ 'കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷന്‍' ആണ്.    

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും, ഗാനരചയിതാവുമായ ഓ എന്‍ വി സാറിനു അദ്ദേഹത്തിന്റെ തന്നെ ഗാന ശകലങ്ങള്‍ കോര്‍ത്തിണക്കി 'ദേവദൂതര്‍ പാടിയ', 'മധുരിക്കും ഓര്‍മ്മകളെ'ആവും ആരാധകര്‍ക്കായി 'ഒരുവട്ടം കൂടി' 7 ബീസ്റ്റ്‌സ് സമര്‍പ്പിക്കുക. യൂകെയിലെ നിരവധി ഗായക പ്രതിഭകള്‍ ഓ.എന്‍.വി സംഗീതവുമായി അരങ്ങില്‍ ഗാനങ്ങള്‍ ആലപിക്കുകയും, സംഗീത വിരുന്നാസ്വദിക്കുവാന്‍ സുവര്‍ണ്ണാവസരം ഒരുക്കുകയും ചെയ്യുക 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഓ എന്‍ വി അനുസ്മരണത്തോടൊപ്പം, മലയാളം അടക്കം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മലയാളികളുടെ സ്വന്തം പി ജയചന്ദ്രന്‍, ഒരു ദേശീയ അവാര്‍ഡടക്കം, അഞ്ച് കേരള സംസ്ഥാന അവാര്‍ഡുകളും, നാല് തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. തന്റേതായ സര്‍ഗ്ഗാത്മക ഗായക മികവിലെ 'രാഗം ശ്രീരാഗ'ങ്ങളിലൂടെ പാടിയ 'അനുരാഗഗാനം പോലെ' ഇഷ്ടപ്പെടുന്ന 'മലയാള ഭാഷതന്‍' പ്രിയ ഭാവഗായകന് സമുചിതമായ സംഗീതാര്‍ച്ചനയും അനുസ്മരണവും ആവും കേംബ്രിഡ്ജില്‍ നല്‍കുക.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നിരവധി യുവ കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ അവസരം ഒരുക്കുകയും, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി വ്യക്തിത്വങ്ങള്‍ വേദി പങ്കിടുകയും ചെയ്ത സംഗീതോത്സവത്തില്‍, ലൈഫ്  ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് സ്‌പോണ്‍സര്‍ ആണ്.

ഷാന്‍ പ്രോപ്പര്‍ട്ടീസ്, ടിഫിന്‍ ബോക്‌സ് റസ്റ്റോറന്റ്, ഡ്യു ഡ്രോപ്സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍ ഫുഡ്‌സ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്സ്, ഐഡിയല്‍ സോളിസിറ്റേഴ്‌സ്, കേരള ഡിലൈറ്റ്‌സ്, തട്ടുകട റെസ്‌റോറന്റ്, അച്ചായന്‍സ് ചോയ്സ് ലിമിറ്റഡ്, റേഡിയോ ലൈം,ബ്രെറ്റ് വേ ഡിസൈന്‍സ് ലിമിറ്റഡ്,സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫി, ഗിയാ ട്രാവല്‍സ്, ഫ്രണ്ട്സ് മൂവേഴ്സ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തില്‍ സ്‌പോണ്‍സേഴ്സാണ്.  

കേംബ്രിഡ്ജിലെ സംഗീതോത്സവ വേദിയില്‍ സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ചൂടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ് സ്റ്റാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. പ്രശസ്ത 'മന്നാ ഗിഫ്റ്റ്' റെസ്റ്റൊറന്റ്‌സ് ആന്‍ഡ് പ്രൊഫഷണല്‍ കാറ്ററിങ് സര്‍വ്വീസസ്സാണ് കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളുമായി എത്തുക.

കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും സംഗീതോത്സവ വേദിയില്‍ ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ, കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ സഹായം നല്‍കുവാന്‍ '7 ബീറ്റ്സിന്' ഇതിനോടകം സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

Abraham Lukose: 07886262747, Sunnymon Mathai:07727993229

JomonMammoottil:

07930431445,

Manoj Thomas:07846475589

Appachan Kannanchira: 

07737 956977

 

Venue: The Netherhall School , Queen Edith's Way, Cambridge, CB1 8NN 

 




കൂടുതല്‍വാര്‍ത്തകള്‍.