CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 28 Seconds Ago
Breaking Now

'ആ പ്രശ്‌നം പരിഹരിച്ചു, പക്ഷെ ഒരു ട്രോമയുണ്ട്, കുറ്റം ചെയ്യാത്തയാളാണ് അവന്‍'; നിവിന്‍ പോളിയെപ്പറ്റി നടന്‍ സിജു വില്‍സണ്‍

നിവിന്‍ പോളിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടന്‍ സിജു വില്‍സണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിവിനെതിരെ ഉയര്‍ന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചെന്നാണ് സിജു വില്‍സണ്‍ പറയുന്നത്. 

തങ്ങള്‍ ഇടയ്ക്ക് ഫോണില്‍ സംസാരിക്കുമെന്നാണ് സിജു വില്‍സണ്‍ പറയുന്നത്. നിവിനെ കാണാന്‍ പറ്റാറില്ല. എല്ലാവരും തിരക്കിലല്ലേ. കുറച്ച് നാള്‍ ബ്രേക്കെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് നാളുകളായി പുറത്തേക്ക് കാണാറില്ല. ആ പ്രശ്‌നം പരിഹരിച്ചു. പക്ഷെ ഞാന്‍ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേര്‍ ന്യൂസ് കണ്ടാല്‍ ചിലപ്പോള്‍ നാല് പേര്‍ വിശ്വസിക്കും. അവര്‍ക്ക് പ്രശ്‌നം സോള്‍വായതൊന്നും അറിയില്ലായിരിക്കുമെന്നും സിജു വില്‍സണ്‍ പറഞ്ഞു.

വ്യാജ ആരോപണമാണെന്ന് മനസിലായതിനാല്‍ ഈ ഘട്ടം മറികടന്ന് നിവിന്‍ തിരിച്ച് വരുമെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി. വ്യാജ ആരോപണമാണെങ്കിലും കുറ്റം ചെയ്തയാള്‍ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളിലൂടെയും പോകണം. വിശദീകരണം നല്‍കേണ്ടതുണ്ടെന്നും സിജു വില്‍സണ്‍ പറഞ്ഞു. നിവിന്‍ പോളിയുടെ തിരിച്ച് വരവിനെക്കുറിച്ചുറിച്ചും സിജു വില്‍സണ്‍ സംസാരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയില്‍ അവന്റെ പെര്‍ഫോമന്‍സിന് ഞാന്‍ വെയിറ്റിം?ഗാണ്.

വൈകാതെ വരും അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ലുക്കില്‍ കാണുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. അതേസമയം നിവിന്‍ പോളിയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാര്‍ത്തകളിലൂടെ അറിഞ്ഞതാണ് താനെന്നും കൂടുതലൊന്നും അറിയില്ലെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി. അതേസമയം നിവിന്‍ പോളിക്ക് കരിയറിലുണ്ടായ വീഴ്ച ആരാധകരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. നിവിന്റെ ആരാധകരില്‍ കൂടുതലും നടനെ കൊമേഴ്ഷ്യല്‍ സിനിമകളില്‍ കാണാനാണ് ആ?ഗ്രഹിക്കുന്നത്. ഇതിനിടെ നടന്‍ വണ്ണം വെച്ചതും ചര്‍ച്ചയായിരുന്നു. സ്‌ക്രീന്‍ പ്രസന്‍സ് നഷ്ടപ്പെട്ടെന്ന അഭിപ്രായം വന്നു. ബോഡി ഷെയിമിം?ഗ് കമന്റുകള്‍ നിവിനെതിരെ വന്നു. ഇതിനെല്ലാമിടയില്‍ വ്യാജ പരാതിയുമായി ഒരു യുവതി നടനെതിരെ രംഗത്ത് വരുന്നത്. അന്വേഷണത്തില്‍ പീഡന പരാതിയില്‍ നിവിന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.