നടി സാമന്തയുടെ പുതിയ ചിത്രം ചര്‍ച്ചയാകുകയാണ്. സംവിധായകന്‍ രാജ് നിദിമോരുവും സാമന്തയും തമ്മിലുള്ളതാണ് ഫോട്ടോ. കഴിഞ്ഞ ദിവസം ആയിരുന്നു ഫോട്ടോ പുറത്തുവന്നത്. പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ പ്രചരണം നടന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സാമന്തയ്ക്ക് നേരെ വരുന്നത്. രാജ് വിവാഹിതനാണ് എന്നതാണ് അതിന് കാരണം. രാജ് ഒരു കുടുംബവുമായി കഴിയുന്ന ആളാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പരസ്യമായി പങ്കിടരുതായിരുന്നുവെന്നുമാണ് വിമര്‍ശനം. 'സ്വന്തം ദാമ്പത്യം തകര്‍ന്നു, മറ്റൊരു സ്ത്രീയുടെ ജീവിതം ഇല്ലാതാക്കരുത്' എന്നാണ് സാമന്തയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സാമന്തയും രാജും. അതേസമയം, രാജും ഭാര്യയും അകന്നാണ് കഴിയുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും വൈകാതെ വേര്‍പിരിയുമെന്നും പറയപ്പെടുന്നു. ഇതിനിടെ അനാവശ്യ പ്രചരണങ്ങള്‍ വേണ്ടെന്നും രാജും സാമന്തയും നല്ല സുഹൃത്തുക്കളാണെന്നു ആരാധകര്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ താരം വിശദീകരണമൊന്നും നല്‍കിയിട്ടില്ല.