'എമ്പുരാന്‍' സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണോ എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായിബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ കേരള പൊളിറ്റിക്‌സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
''എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയാണ്. ഒന്നാം ഭാഗം കണ്ടിട്ടില്ലാവര്‍ക്കും എമ്പുരാന്‍ കണ്ടാല്‍ കഥ മനസിലാകും. ലൂസിഫര്‍ കേരള പൊളിറ്റിക്‌സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ല. മലയാളം ഉള്‍പ്പടെയുള്ള സിനിമയുടെ മറ്റു പതിപ്പുകളില്‍ എല്ലാം ഹിന്ദി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തും.'
'അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് നോര്‍ത്തില്‍ ഒരു വൈഡ് റിലീസ് വേണമെന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനമായിരുന്നു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഒരു ഹിന്ദി സിനിമയാണോ നിങ്ങള്‍ കാണുന്നത് എന്നുവരെ നിങ്ങള്‍ക്ക് തോന്നിയേക്കാം. കഥയില്‍ ശരിക്കും ഹിന്ദിയുടെ ആവശ്യമുണ്ടെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് അതൊരു പ്രശ്നമായി തോന്നില്ല'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.
മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുക. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.