ബജറ്റില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ട.
പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി.
ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 4 വര്‍ഷം സമയം നീട്ടി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തില്‍ നിന്നും100 ശതമാനമാക്കി ഉയര്‍ത്തി.
ഏഴ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറയും,36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
ബിഹാറിനായി വലിയ പ്രഖ്യാപനങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ബിഹാര്‍ കര്‍ഷകര്‍ക്ക് മഖാന ബോര്‍ഡ്, പട്‌ന എയര്‍പോര്‍ട്ട് നവീകരിക്കും. നാഷണല്‍ ഫുഡ് ടെക് ഇന്‍സ്റ്റിറ്റ്യൂട്ട്
പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി
മെയ്ഡ് ഇന്‍ ഇന്ത്യ ടാഗിന് പ്രചാരണം
അങ്കണവാടികള്‍ക്ക് പ്രത്യേക പദ്ധതി
പാട്ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ജന്‍ധാന്യ യോജന നടപ്പാക്കും
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും
5 വര്‍ഷത്തിനുള്ളില്‍ 75000 മെഡിക്കല്‍ സീറ്റുകള്‍
ആദിവാസി വനിതാ സംരംഭങ്ങള്‍ക്ക് സഹായം
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കും
വനിതാ സംരംഭകര്‍ക്ക് രണ്ടുകോടി വരെ വായ്പ
വഴിയോര കച്ചവടക്കാര്‍ക്കായി പിഎം സ്വനിധി വായ്പാ സഹായം
ജല്‍ജീവന്‍ പദ്ധതി 2028 വരെ
ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കി
പുതിയ ആദായ നികുതി ബില് അടുത്ത ആഴ്ച
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി
6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചു
ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങും
ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും
സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും
നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയര്‍ത്തും
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും
ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും
എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും
മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഫണ്ട് ഒരുലക്ഷമാക്കി
പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി 5 പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ്
പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി കൊണ്ടുവരും
കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തും
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി
സ്റ്റാര്‍ട്ട് അപ്പില്‍ 27മേഖലകളെ കൂടി ഉള്‍പ്പെടുത്തി
ചെറുകിട ഇടത്തരം മേഖല വായ്പയ്ക്കായി 5.7കോടി
100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം ത്വരിതപ്പെടുത്തും
ബീഹാറില്‍ പുതിയ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷഹാകര പദ്ധതി
നൈപുണ്യ വികസത്തിന് 5 നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്
തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
പാദരക്ഷാ നിര്‍മാണ മേഖലയില്‍ 22 ലക്ഷം തൊഴില്‍ അവസരം