ബ്ലാക്ക് മെയിലിംഗ് കൊണ്ട് പൊറുതിമുട്ടിയ 35 കാരി 32 കാരനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഭവത്തില്‍ ഇഖ്ബാല്‍ എന്ന തുന്നല്‍ജോലിക്കാരനാണ് കൊല്ലപ്പെട്ടത്. ശാരീരികബന്ധം പുലര്‍ത്താന്‍ ഇഖ്ബാല്‍ തുടര്‍ച്ചയായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപ്പെടുത്തിയെന്നുമാണ് സൂചന.
ജനുവരി 30ന് മൃതദേഹം ഇക്ബാലിന്റെ വീടിന്റെ പരിസരത്തുനിന്നും ആണ് കണ്ടെടുത്തത്. അന്വേഷണത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുന്നല്‍ ജോലിക്കാരനായ ഇഖ്ബാല്‍ യുവതി താമസിച്ച ഗ്രാമങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഈ സന്ദര്‍ശന വേളയിലാണ് യുവതിയുമായി പരിചയത്തിലായത്.
പിന്നാലെ ഇരുവരും ഫോണില്‍ സംസാരിക്കുന്നതും പതിവായി. ഒരു ദിവസം ഇഖ്ബാല്‍ വസ്ത്രത്തില്‍ തുന്നല്‍ ജോലി ചെയ്യാന്‍ എന്ന വ്യാജേനെ യുവതിയെ തന്റെ വീട്ടിലേക്ക് വിളിക്കുകയും നിര്‍ബന്ധപൂര്‍വ്വം ലൈംഗികബന്ധത്തിന് വിധേയമാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യുവതിയെ ഇരുവരും സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡിങ് തന്റെ പക്കല്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.
പലപ്പോഴായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ നിര്‍ബന്ധിച്ചു എന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ട്. തന്റെ ഭാര്യയെ വീട്ടില്‍ ആക്കാന്‍ ആയി കഴിഞ്ഞ ബുധനാഴ്ച ഇഖ്ബാല്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ കാണണമെന്ന് താന്‍ ഇക്ബാലിനോട് ആവശ്യപ്പെട്ടതായും യുവതിയുടെ മൊഴി. ഇത് പ്രകാരം എത്തിയ ഇഖ്ബല്‍ യുവതിയുടെ ഭര്‍ത്താവിന് നല്‍കാനായി രണ്ട് ഉറക്കഗുളിക നല്‍കുകയും വീട്ടില്‍ തനിച്ചാണെന്ന് പറഞ്ഞ് അവിടേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഭീഷണിയില്‍ പൊറുതിമുട്ടിയ സ്ത്രീ ഒന്നുകില്‍ സ്വയം ജീവനൊടുക്കുക അല്ലെങ്കില്‍ അയാളെ കൊലപ്പെടുത്തുക എന്ന തീരുമാനത്തില്‍ എത്തി. ഏകദേശം 11:40 ഓടെ അയാളുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതദേഹം കോണിപ്പടിക്ക് താഴെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ അയല്‍വാസികള്‍ ഇഖ്ബാലിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.