കുംഭകോണത്ത് കോളജിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഒളിപ്പിച്ചതിന് ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.
ബന്ധുവായ 27 കാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ത്ഥിനി പൊലീസിനും മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.