വീട്ടില്‍ വെള്ളി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച കോണ്‍ഗ്രസ് എംഎല്‍എ വിവാദത്തില്‍. ഒരു യൂട്യൂബ് ചാനലിന്റെ ഹോം ടൂറിലാണ് എംഎല്‍എയുടെ വീട്ടിലെ വെള്ളിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കസേരകള്‍, കട്ടിലുകള്‍, മേശകള്‍, ഡ്രസ്സിംഗ് ടേബിളുകള്‍, കോഫി ടേബിളുകള്‍ എന്നിവയെല്ലാം വീഡിയോയിലുണ്ട്. ജാഡ്ചെര്‍ലയിലെ എംഎല്‍എയായ അനുരുദ്ധ് റെഡ്ഡിയുടെ വീട്ടിലാണ് വെള്ളിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ ഉള്ളത്. യൂട്യൂബ് ചാനലായ 'യോയോ' പുറത്തുവിട്ട എംഎല്‍എയുടെ വീടിന്റെ ഹോം ടൂറിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊട്ടാരം പോലെയുള്ള അനിരുദ്ധ് റെഡ്ഡിയുടെ വീടും വെള്ളിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഫര്‍ണിച്ചറുകള്‍ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കാനാണ് അവ വെള്ളിയില്‍ നിര്‍മിച്ചതെന്ന് വീഡിയോയില്‍ എംഎല്‍എ പറയുന്നുണ്ട്. ''ഇതെല്ലാം വെള്ളിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകളാണ്. എന്റെ മുറിയില്‍ ഇവ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ മുറി വ്യത്യസ്തമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു,'' യൂട്യൂബ് ചാനലിന്റെ അവതാരകനെ തന്റെ മുറിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എംഎല്‍എ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് എംഎല്‍എയ്ക്കെതിരേ ഉയരുന്നത്. ''ഇത് ഏതെങ്കിലും രാജാവ് നിര്‍മിച്ച കൊട്ടാരമല്ല. ഇത് തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടാണ്. ഇവിടെയെല്ലാം നിര്‍മിച്ചിരിക്കുന്നത് വെള്ളിയിലാണ്,'' വീഡിയോ ട്വീറ്റ് ചെയ്ത് ഒരാള്‍ കമന്റ് ചെയ്തു.വന്‍ വിമര്‍ശനം ഉയരുകയാണ്.