CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 16 Seconds Ago
Breaking Now

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടി 350 മുതല്‍ 400 സീറ്റ് വരെ നേടി വിജയിക്കും; ലേബര്‍ പാര്‍ട്ടിയെ ഏകപക്ഷീയമായ രീതിയില്‍ മലര്‍ത്തിയടിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍; ബ്രിട്ടന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിഗല്‍ ഫരാഗെന്ന് സര്‍വ്വെകള്‍!

ഉപതെരഞ്ഞെടുപ്പില്‍ ആറില്‍ മൂന്ന് ടൗണ്‍ ഹാള്‍ സീറ്റുകളില്‍ റിഫോം വിജയിച്ചുകയറി

തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടി. രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു മുന്നറിയിപ്പും, സന്ദേശവും നല്‍കുകയായിരുന്നു പ്രധാന ഉദ്ദേശം. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പരമ്പരാഗത പാര്‍ട്ടികളുടെ സ്ഥാനഭ്രഷ്ടമാക്കുമെന്ന നിലയിലേക്കാണ് റിഫോം പാര്‍ട്ടിയുടെ വളര്‍ച്ച. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റിഫോം യുകെയ്ക്ക് 350 മുതല്‍ 400 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ അവകാശപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയെ ഒതുക്കി 2029ല്‍ തങ്ങളുടെ പാര്‍ട്ടി ഏകപക്ഷീയ വിജയം കൊയ്യുമെന്നാണ് സിയാ യൂസഫ് പറയുന്നത്. ഈയാഴ്ച നടന്ന യൂഗോവ് പോളില്‍ നിഗല്‍ ഫരാഗാണ് ബ്രിട്ടന്റെ ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമായിരുന്നു. വെളളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറില്‍ മൂന്ന് ടൗണ്‍ ഹാള്‍ സീറ്റുകളില്‍ റിഫോം വിജയിച്ചുകയറിയിരുന്നു. ഫരാഗിന്റെ ക്ലാക്ടണ്‍ മണ്ഡലത്തിലുള്ള മെഡ്‌വേ ടൗണ്‍ ഹാളില്‍ രണ്ട് സീറ്റുകളിലും, ടെന്‍ഡ്രിംഗില്‍ ഒരു കൗണ്‍സില്‍ സീറ്റിലുമാണ് വിജയം നേടിയത്. ലേബര്‍ ഗവണ്‍മെന്റ് സൃഷ്ടിച്ച കാര്‍മേഘങ്ങള്‍ക്കിടയില്‍ റിഫോം തരംഗം സൂര്യവെളിച്ചമാണെന്ന് യൂസഫ് പ്രതികരിച്ചു. ഇത് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഫരാഗിന്റെ പാര്‍ട്ടി മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ ടോറികള്‍ സമവായത്തില്‍ എത്തണമെന്ന് റോബര്‍ട്ട് ജെന്റിക്ക് ആവശ്യപ്പെട്ടെങ്കിലും ടോറി മേധാവികള്‍ ഇത് നിരാകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.