CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 42 Seconds Ago
Breaking Now

ഫാ. ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന്, റെയിന്‍ഹാമില്‍

റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച്

സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന് നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.  

 

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.  

 

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി വിമന്‍സ് ഫോറം ചെയര്‍മാനും, മിഷന്‍ പ്രീസ്റ്റുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കല്‍ തുടങ്ങിയ വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്.Image.png

2025 ഏപ്രില്‍ 5 ന്  ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. 

കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്.

 

വിശദ്ധ വാരത്തിലേക്കുള്ള യാത്രയില്‍, ആത്മീയ നവീകരണത്തിനും, വലിയ നോമ്പിന്റെ ചൈതന്യം വീണ്ടെടുക്കുന്നതിനും, അതോടൊപ്പം  സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും, ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യില്‍-

07848 808550

മാത്തച്ചന്‍ വിളങ്ങാടന്‍-

07915 602258

 

April 5th  Saturday 9:30 - 16:00 PM.

Appachan Kannanchira 




കൂടുതല്‍വാര്‍ത്തകള്‍.