CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 24 Seconds Ago
Breaking Now

വീട് പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തി ; പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് ഓടി ആറുവയസുകാരി

യുപിയിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

വീടു പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തി. ഇറങ്ങി ഓടുന്നതിനിടെ ആറുവയസുകാരി എടുത്തത് തന്റെ പാഠ പുസ്തകങ്ങളാണ്. നെഞ്ചോട് ചേര്‍ത്ത് അഴള്‍ പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലൂടെ പുറത്തേക്കോടി.

യുപിയിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും യൂത്ത് കോണ്‍ഗ്രസും വീഡിയോ പങ്കുവച്ചു. 

'' ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'' എന്നു പറയുന്ന ഇതേ ബിജെപിക്കാരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അഖിലേഷ് വിമര്‍ശിച്ചു.

വീഡിയോ അതിവേഗമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബിജെപി ഭരണത്തേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആ പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞും നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.