തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ ദലിത് വിദ്യാര്‍ത്ഥിയെ മുളവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. വിഴുപ്പുറം വി അഗരം സര്‍ക്കാര്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയും 11 വയസ്സുകാരനായ എം സാധുശങ്കറാണ് ക്രൂര മര്‍ദനത്തിനിരയായത്. മാര്‍ച്ച് 14നാണ് ആക്രമണം നടന്നത്. കായികാധ്യാപകനായ സെന്‍ഗനിയാണ് മുളവടി കൊണ്ട് വിദ്യാര്‍ത്ഥിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്
അധ്യാപകന്‍ മുളവടികൊണ്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയിലെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതുകാരണം കുട്ടിയുടെ കാഴ്ചശക്തി പടിപടിയായി കുറഞ്ഞു.
നിലവില്‍ പുതുച്ചേരി ജിപ്മര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. സെന്‍ഗനിയെ അന്വേഷണവിധേയമായി സസ്?പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.