കാര്‍ഡിഫ് ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍ (35) റെഡിങ്ങില്‍ വച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍(5). സഹോദരി ആഷ്‌ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.
കാര്‍ഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു.
കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും വളരെ സ്‌നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു് വര്‍ഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാര്‍ക്കും സമുദായത്തിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും സ്‌നേഹത്തിന്റെ നറുമലരുകള്‍ നേര്‍ന്ന ആശിഷിനെ സ്മരിക്കാം.
മകന്റെ അകാല വിയോഗത്തില്‍ വ്യസനിക്കുന്ന മാതാപിതാക്കള്‍ക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വം അനുശോചനം അറിയിക്കുന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍, ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിന്‍, വെയില്‍സ് റീജിയന്‍ പ്രസിഡന്റ് ജോഷി തോമസ്, യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ബിനോ ആന്റണി, ആശിഷ് അംഗമായിരുന്ന കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോസി മുടക്കോടില്‍, ക്‌നാനായ കൂട്ടായ്മ്മയായ ബസിഎന്‍ പ്രസിഡന്റ് അനില്‍ മാത്യു, വെയില്‍സ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ: അജു തോറ്റാനിക്കല്‍, സിറോ മലബാര്‍ കാര്‍ഡിഫ് മിഷന്‍ ഡിറ്റക്ഷര്‍ ഫാ: പ്രജില്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ അനുശോചനം അറിയിക്കുന്നു.
(ബെന്നി അഗസ്റ്റിന്‍ )