CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 40 Seconds Ago
Breaking Now

ഖേദം പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ, പരാതിയില്ലെന്ന് വിന്‍ സി; ഒടുവില്‍ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്

സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

നടി വിന്‍ സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീര്‍പ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുന്‍പാകെയാണ് പരാതി ഒത്തുതീര്‍പ്പായത്. ഒടുവില്‍ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുന്‍പാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞിരുന്നു. 'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്'- എന്നായിരുന്നു വിന്‍ സി നിലപാട് വ്യക്തമാക്കിയത്.

സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്ന് വിന്‍ സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന വിവരം പുറത്ത് വരികയുമായിരുന്നു. പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിന്‍ സി രംഗത്ത് വരികയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.