റില്‍ മലയാളി അസോസിയേഷന്‍ 'EVE 2025' എന്ന പേരില്‍ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു. Ffordd Las Community Centre ല്‍ വച്ച് നടന്ന ആഘോഷചടങ്ങില്‍ സെക്രട്ടറി ജോമോന്‍ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബിജു ജേക്കബ് അധ്യക്ഷനായിരുന്നു. മുഖ്യ അഥിതി ആയിരുന്ന Denbigshire County Councillor രാജീവ് മേത്രി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സ്ഥാപക അംഗവും വനിതാ വേദി കണ്‍വീനറുമായ മോളി കട്ടപ്പുറം ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. EVE 2025 ന്റെ സ്‌പോണ്‍സര്‍മാരായ ബിജേഷ് ഫിലിപ്പ് (Lifeline Protect), ഷിനോബ് മാത്യു (Family Asian Grocery Shop) എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ഷിബു മാത്യു നന്ദി അര്‍പ്പിച്ചു.
ആതിര വീട്ടില്‍ അവതാരികയായ ഈ പ്രോഗ്രാമില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, Spot Dance Competition, Ramp Walk, DJ സംഗീതനിശ മുതലായവ കാണികളില്‍ വേറിട്ട ഒരനുഭവം സൃഷ്ടിച്ചു. Spot Dance Competition നില്‍ വിജയികളായവര്‍ക്ക് മുഖ്യ അഥിതി രാജീവ് മേത്രി ട്രോഫികള്‍ സമ്മാനിച്ചു. ആകര്‍ഷകമായ സമ്മാനങ്ങള്‍ അടങ്ങിയ ഭാഗ്യക്കുറി സമ്മാന പദ്ധതി ഈ ആഘോഷ പരിപാടിയുടെ മാറ്റുകൂട്ടി. രാജീവ് ചന്ദ്രശേഖരന്‍ ജെയ്‌സണ്‍ ജോസഫ്, ജോസ് പ്രകാശ്, ജസ്റ്റിന്‍ ജോണ്‍, ജിയോ തോമസ്, സിജോ മാത്യു, , തോമസ് മാത്യു, ഷാജി ജോസ്, പൗളി പൗലോസ്, ഇമ്മാനുവേല്‍ ലൂക്ക്, ആകാശ് ബാബു, സന്ദീപ് കൊറപ്പത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.