പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്തയ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള്‍ അടിച്ചത്.. ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതില്‍ താക്കീത് നല്‍കുന്നതിലൂടെ ആവര്‍ത്തിക്കില്ല എന്ന ഉറപ്പാണ് നല്‍കുന്നത്.
തൃശ്ശൂര്‍ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനില്‍ ഇന്ത്യയും സിന്ദൂരം വിതറി.. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗല്‍ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്‌ട്രൈക്ക് വഴി ശ്രമം നടന്നത്. ഡല്‍ഹിയിലേക്ക് അടിയന്തരമായി എത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു