CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 39 Seconds Ago
Breaking Now

ഭാരത് മാതാ കി ജയ്.. സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഹാഷ്ടാഗിനൊപ്പം 'ഭാരത് മാതാ കി ജയ്' എന്ന് കുറിച്ചാണ്വ താരങ്ങളുടെ പ്രതികരണം. അനുപം ഖേര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, നിമ്രത് കൗര്‍, സംവിധായകരായ വിവേക് അഗ്നിഹോത്രി, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ പ്രശംസകളുമായി എത്തി.

ഇന്ത്യന്‍ പതാകയുടെ ഇമോജിക്കൊപ്പം ഭാരത് മാതാ കി ജയ് എന്ന് അനുപം ഖേര്‍ എക്‌സില്‍ കുറിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഹാഷ്ടാഗും അനുപം ഖേര്‍ പങ്കുവച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യന്‍ ആംഡ് ഫോഴ്‌സസ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൂപ്പുകൈകളുടെ ഇമോജിയാണ് പരേഷ് റാവല്‍ പങ്കുവെച്ചത്.

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ജയ്ഹിന്ദ് എന്നാണ് എക്‌സില്‍ കുറിച്ചത്. 'ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്' എന്നാണ് റിതേഷ് ദേശ്മുഖിന്റെ വാക്കുകള്‍. 'നമ്മുടെ പ്രാര്‍ഥനകള്‍ സേനകള്‍ക്കൊപ്പമാണ്. ഒരു രാഷ്ട്രം, നമ്മള്‍ ഒരുമിച്ച് നില്‍ക്കും. ജയ് ഹിന്ദ്, വന്ദേമാതരം' എന്ന് മധുര്‍ ഭണ്ഡാര്‍ക്കര്‍ കുറിച്ചു.

'സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം' എന്നാണ് നിമ്രത് കൗറിന്റെ പ്രതികരണം. ഇതിനിടെ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിച്ച പാക് താരങ്ങളും പ്രതികതരണങ്ങളുമായി എത്തുന്നുണ്ട്. പാക് പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളായ എഴുത്തുകാരി ഫാത്തിമ ഭൂട്ടോയുടെ വാക്കുകള്‍ പങ്കുവച്ചാണ് നടി മാഹിറ ഖാന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.