CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 53 Seconds Ago
04:59:26 pm
13
Aug 2025
Wednesday
Breaking Now

ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് അറിയില്ല: ദിലീപ്

ഒരു ദിവസം എല്ലാം സംസാരിക്കാനുള്ള അവസരം തനിക്ക് ദൈവം തരുമെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. പുതിയ ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് ദിലീപ് സംസാരിച്ചത്.

'കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ.''

''എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും'' എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ് സംവിധാനം ചെയ്തത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.