CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 4 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന്

ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ ശക്തമായ മറുപടി ഇന്ത്യ നല്‍കും എന്നും യോഗത്തില്‍ പറയും.

വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ആദ്യം യോഗം നടക്കില്ല എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഉച്ചക്ക് 12 മണിക്ക് തന്നെ യോഗം നടക്കും. വെടിനിര്‍ത്തല്‍ അവസാനിച്ച സാഹചര്യത്തിലും പ്രകോപനം നടത്തിയ പാകിസ്താന്റെ നടപടികളില്‍ ഉള്ള പ്രതിഷേധം ഇന്ത്യ യോഗത്തില്‍ അറിയിക്കും.

ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ ശക്തമായ മറുപടി ഇന്ത്യ നല്‍കും എന്നും യോഗത്തില്‍ പറയും. ഇത് കൂടാതെ അനാവശ്യമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണം എന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ ജമ്മു കാശ്മീരില്‍ അടക്കം ആക്രമണങ്ങള്‍ ഉണ്ടായ എല്ലാ സ്ഥലങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്.

അതേസമയം ഇന്നലെ ഭീകരര്‍ ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും രാജ്നാഥ് സിംഗ് വെളിപ്പെടുത്തി. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തി. പല തവണ പാകിസ്ഥാനില്‍ പ്രവേശിച്ച് ആക്രമണം നടത്തി തിരിച്ചെത്തിയ ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രി അഭിനന്ദനമറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.