CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 2 Seconds Ago
Breaking Now

മകള്‍ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയില്‍ ; മകളെ മരണാനന്തര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും സ്വത്തുക്കള്‍ സഹോദരനു കൈമാറണമെന്നും ആത്മഹത്യാ കുറിപ്പ്

കുടുംബത്തിന് മകളുടെ പ്രണയബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു

കര്‍ണാടകയില്‍ യുവതി കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹര്‍ഷിത എന്നിവരാണ് ഹെബ്ബാള്‍ റി?സര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകള്‍ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു.

എന്നാല്‍ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാല്‍ മകളെ മരണാനന്തര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

തങ്ങളുടെ സ്വത്തുക്കള്‍ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസര്‍വോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകള്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ സ്വാമിക്ക് നാലേക്കര്‍ ഭൂമിയും സ്വന്തമായുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.