CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 39 Seconds Ago
Breaking Now

ഹരിയാനയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

മരിച്ചത് ഉത്തരാഖണ്ഡില്‍ നിന്നുള്ള കുടുംബമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഹരിയാനയിലെ പഞ്ച്കുലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ പഞ്ച്കുലയിലെ സെക്ടര്‍ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ഉത്തരാഖണ്ഡില്‍ നിന്നുള്ള കുടുംബമാണെന്ന് പൊലീസ് വ്യക്തമാക്കി. 12ഉം, 13ഉം വയസ്പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും 14 വയസുള്ള ഒരു ആണ്‍കുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമാണ് മരിച്ചത്.

അതേസമയം കാറിനുള്ളില്‍ അച്ഛന്‍ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടന്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ വഴിയാത്രാക്കാരന് സംശയം തോന്നുകയായിരുന്നു.

ഇയാള്‍ അടുത്ത് ചെന്ന്‌നോക്കിയതോടെയാണ് കാറിലെ യാത്രക്കാര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചണ്ഡിമന്ദിര്‍ എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ രാംപാല്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.