CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 11 Seconds Ago
Breaking Now

നിരവധി പെണ്‍കുഞ്ഞുങ്ങള്‍ക്ക് സിന്ദൂര്‍ എന്ന് പേര് നല്‍കുന്നു,ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ കുടുംബങ്ങളിലുമെത്തി: പ്രധാനമന്ത്രി

ബിഹാറില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്ന് പേര് നല്‍കുന്നു.അഭിമാനാര്‍ഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ദില്ലി മന്‍കി ബാതില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന.ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് അദ്ദേഹം പറഞ്ഞു.ബിഹാറില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്ന് പേര് നല്‍കുന്നു.അഭിമാനാര്‍ഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നക്‌സല്‍ ബാധിത മേഖലകളില്‍ വികസനമെത്തിക്കാന്‍ നടപടി തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു .മാവോയിസ്റ്റ് ആക്രമണം മൂലം ബസ് ഗതാഗതം മുടങ്ങിയ മഹാരാഷ്ട്രയിലെ കടേഛാരി ഗ്രാമം ഇതിന്  ഉദാഹരണമാണ്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷനുകള്‍ക്ക് ശേഷം ഇവിടേക്ക് ആദ്യത്തെ ബസ് സര്‍വീസ് നടത്തി.മേഖലയിലെ ജനങ്ങളുടെ സമാധാനം ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.