CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 30 Seconds Ago
Breaking Now

മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു ; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി

ഏതാനും വര്‍ഷം മുമ്പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി എത്തിയ ജെഫേഴ്‌സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തുവരികയായിരുന്നു.

മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27) ആണ് മരണമടഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകീട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി എത്തിയ ജെഫേഴ്‌സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തുവരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസിലാക്കിയ പൊലീസ് താമസ സ്ഥലത്തെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെ മലയാളികളും ദുബായിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടര്‍ന്ന് കുടുംബം യുകെയിലെ മലയാളികളുടെ സഹായം തേടുകയായിരുന്നു. 

ജെഫേഴ്‌സന്റെ പിതാവ് ജസ്റ്റിന്‍ പെരേരയും കുടുംബവും ദുബായിലാണ് താമസിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളാണ്. ജെഫേഴ്‌സണിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട്. മക്കളില്‍ രണ്ടാമത്തെയാളാണ്.

ലീഡ്‌സിലെ എന്‍എച്ച് എസ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.