തിരുവോണം എത്തിയിരിക്കയാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേല്‍ക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓണം.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാല്‍ പിന്നെ അടുക്കളയില്‍ സദ്യവട്ടങ്ങളുടെ തിരക്കാണ്. ഓണക്കളികളും ഓണാഘോഷങ്ങളുമായി എല്ലാ മലയാളികളും ആഘോഷ ലഹരിയിലാണ്. എല്ലാ പ്രിയ വായനക്കാര്‍ക്കും യൂറോപ് മലയാളിയുടെ ഓണാശംസകള്‍...