ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. ഇതിനായി ഉടന്‍ സമന്‍സ് നല്‍കും. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും അമിത് ചക്കാലക്കലിന് ഇടനിലക്കാരുമായി ബന്ധമുണ്ടെന്നുമുള്ള നിഗമനത്തിലാണ് കസ്റ്റംസ്. കൂടാതെ അമിത്തിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ ദുരൂഹത തുടരുകയാണ്. കൊച്ചിയില്‍ പിടിച്ച ഫസ്റ്റ് ഓണര്‍ വാഹനം 92 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടേതാണെന്ന് കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാഹിന് കസ്റ്റംസ് സമന്‍സ് നല്‍കി.രണ്ടാഴ്ച മുമ്പാണ് വാഹനത്തിന്റെ നിറം മാറ്റണമെന്ന ആവശ്യവുമായി ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചത്. വെള്ള കാര്‍ കറുപ്പ്‌നിറമാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. കാര്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റാനായിരുന്നു നീക്കം. കസ്റ്റംസിന്റെ പരിശോധന സംബന്ധിച്ച് സൂചന ലഭിച്ചതിനാലാണ് ഈ നീക്കമെന്നാണ് കണ്ടെത്തല്‍.