CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 7 Seconds Ago
Breaking Now

'ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു, വ്യക്തതയുള്ള കാര്യങ്ങളെ പറയൂ'; ഷാഫി പറമ്പിലിനെതിരെ വീണ്ടും സുരേഷ് ബാബു

പാലക്കാട് വെച്ചാണ് സുരേഷ് ബാബു ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് വെച്ചാണ് സുരേഷ് ബാബു ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.

സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ സതീശന്‍ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു.

അതേസമയം, ഷാഫി പറമ്പിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം ഉണ്ടെങ്കില്‍ അദ്ദേഹം തെളിവുകള്‍ പുറത്തു വിടട്ടെയെന്നാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്. യൂത്ത് കോണ്‍ഗസ് നേതാവ് പരാതി കൊടുത്തതും പാര്‍ട്ടിയെ വെട്ടിലാക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.