ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ രാജ്യമൊട്ടാകെ വിജയം ആഘോഷിക്കുമ്പോള്‍, കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന മൗനം ആര്‍ക്കുവേണ്ടിയാമെന്ന് ബിജെപി
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. ഇന്ത്യയുടെ വിജയത്തില്‍ ഒരു ആശംസ പോലും അറിയിക്കാന്‍ കഴിയാത്തത് അശ്രദ്ധയോ കൈപ്പിഴയോ അല്ല, മറിച്ച് ഉറച്ച ബോധ്യത്തോടെയുള്ള നിലപാടാണെന്ന് വ്യക്തം. ഇത് രാഹുല്‍ ഗാന്ധിയുടെ ദേശവിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പാകിസ്ഥാന് അനുകൂലമായി മാറുന്നത് വെറും യാദൃശ്ചികമല്ല. രാജ്യവിരുദ്ധമായ ഈ നിലപാട് ജനങ്ങള്‍ അറിയുന്നില്ലെന്ന് കരുതിയെങ്കില്‍ കോണ്ഡഗ്രസിന് തെറ്റി. രാജ്യസ്‌നേഹികളായ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് ബിുജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ .പോസ്റ്റില്‍ പറയുന്നു