ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങള്‍ മൂന്നു മാസം പിന്നിടുമ്പോള്‍ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ച് ഇറാന്‍. ഫോര്‍ഡോയിലും നതാന്‍സിലുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നതാന്‍സിലേക്ക് വലിയ തുരങ്കം നിര്‍മ്മിക്കുന്നതിന്റെ ചിത്രങ്ങളആണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിന്റെ തെക്കുഭാഗത്തായി കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങള്‍ കിടക്കുന്നത് കാണാം.
നതാന്‍സില്‍ തന്നെ നിലവിലുള്ള കെട്ടിടത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍മാണം നടക്കുന്നതായും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇറാന്റെ തന്ത്രപ്രധാന ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നതാന്‍സിലുള്ളത്. ഇസ്രയേലിന് പുറമേ അമേരിക്കയും ഇവിടെ സാരമായ നാശനഷ്ടം വരുത്തിയിരുന്നു.
ഇറാന്‍ പഴയ പോലെ ആണവ ആയുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ഇതിനിടെ നെതന്യാഹു ആവര്‍ത്തിച്ചു.