CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 9 Minutes 51 Seconds Ago
Breaking Now

കാണാതായ ദക്ഷിണാഫ്രിക്കന്‍ അംബാസഡറെ പാരിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫ്രാന്‍സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയാണ് മരിച്ചത്.

ഫ്രാന്‍സില്‍ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രാന്‍സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയാണ് മരിച്ചത്. പാരിസില്‍ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മുതല്‍ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്‌കാരിക മന്ത്രിയായും പിന്നീട് 2019 മുതല്‍ 2023 വരെ കായിക, കലാ-സാംസ്‌കാരിക മന്ത്രിയായും മതത്വേ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മതത്വേയില്‍ നിന്ന് ഭാര്യക്ക് ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇത് കേട്ടയുടന്‍ ആശങ്കയോടെ ഭാര്യ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് മതത്വേയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്ക ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.