സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായി ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങളുടെ കൈയിലില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.
ബാങ്കുകള്‍ മല്യയ്ക്ക് നല്‍കിയ ലോണുകളെക്കുറിച്ചോ അതിന്റെ ജാമ്യവ്യവസ്ഥയെക്കുറിച്ചോ തങ്ങള്‍ക്ക് യാതൊരു അറിവുമില്ല.'രാജീവ് കുമാര്‍ ഖാരേ എന്നൊരാള്‍ മല്യയുടെ ബാങ്ക് ലോണുകളെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ധനകാര്യ മന്ത്രാലയം മറുപടി നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷ്ണര്‍ ആര്‍.കെ മാത്തുര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ബന്ധപ്പെട്ട ബാങ്കിലോ റിസര്‍വ് ബാങ്കിലോ അന്വേഷിക്കണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.