വഞ്ചനാകുറ്റത്തിന് തമിഴ് നടി ശ്രുതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട് യുവാക്കളെ പ്രണയത്തിലാക്കിയാണ് നടി കോടികള്‍ തട്ടിയത്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് നടിയും അമ്മയും സഹോദരനും പിടിയിലാകുന്നത്.
യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ ആലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു.തുടര്‍ന്ന് ഫാമിലി ഫോട്ടോ കൈമാറി വിവാഹത്തിന് സമ്മതമാണെന്നറിയിച്ചു. ഫോണ്‍ വഴി പരിചയത്തിലായ ശേഷം തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് കാണിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി. ഇവരില്‍ നിന്നാണ് നടിയാണെന്ന് മനസിലായത്. തന്നെ നടി വഞ്ചിച്ചെന്ന് മനസിലായതോടെ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. നടിയെ അറസ്റ്റ് ചെയ്തു.