രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ ചിരിച്ച കോണ്‍ഗ്രസ് എംപി രേണുക ചൗധരിയെ പരിഹസിച്ച് മോദി. പ്രസംഗത്തിനിടെ ചിരിച്ച രോണുക ചൗധരിയെ ചെയര്‍മാന്‍ വെങ്കയ്യാ നായിഡു വിമര്‍ശിച്ചിരുന്നു. എന്നാല്‍ രേണുകാ ജിയെ ഒന്നും പറയരുതെന്ന് മോദി പരിഹാസത്തോടെ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.
രേണുകാ ജി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് ബിജെപി അംഗങ്ങള്‍ ഡസ്‌കില്‍ അടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാല്‍ തനിക്കെതിരെ വ്യക്തമാപരമായ പരാമര്‍ശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രേണുക മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് ഉണ്ടായതെന്നും ഇത്തരത്തിലുള്ള പരാമര്‍ശം മോദിയുടെ ഭാഗത്തുനിന്നുണ്ടായത് പ്രതീക്ഷിച്ചില്ലെന്നും രേണുക പറഞ്ഞു.