പിതാവ് മരിക്കുമ്പോള്‍ വരുന്ന ഒഴിവില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ 22 കാരന്‍ പിതാവിനെ കഴുത്തറത്ത് കൊന്നു. യുപിയിലെ മീററ്റിലാണ് സംഭവം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍(57) ആണ് മരിച്ചത്. പിതാവ് മരിച്ചാല്‍ ആശ്രിത നിയമനമായി ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇയാളുടെ മകന്‍ തരുണ്‍പാല്‍ പിതാവിനെ കഴുത്തറത്ത് കൊന്നത്. സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് ഇയാളുടെ കാമുകി പറഞ്ഞു. ഇതേ തുടര്‍ന്ന് പിതാവ് മരിച്ചാല്‍ ആ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ അച്ഛനെ കൊലപ്പെടുത്തിയത്. യുപിയിലെ പ്രതാപ് പുരില്‍ ഈ മാസം 1നാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം .പോലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
2016ല്‍ തരുണ്‍പാല്‍ സിആര്‍പിഎഫിന്റെ എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ജോലി കിട്ടിയെന്നാണ് ഇയാള്‍ പലരോടും കള്ളം പറഞ്ഞത്. പിന്നീട് സര്‍ക്കാര്‍ ജോലി കിട്ടാന്‍ അച്ഛനെ വകവരുത്തുകയായിരുന്നു. വയലില്‍ കൃഷി നോക്കാന്‍ പോയ പിതാവിനെ പിന്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.