കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് തുടങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളും പരിഹാസങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസവുമായി കര്‍ണാടക ബിജെപി പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് ട്വീറ്റ് ചെയ്താണ് രാഹുലിനെ പരിഹസിച്ചത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ഗാന്ധി തന്നെ നിറവേറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ എവിടെയൊക്കെ രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടുണ്ടോ അവിടെയെല്ലാം ബിജെപി ജയിച്ച ചരിത്രമാണെന്നും യെദ്യൂരപ്പ പരിഹസിച്ചു.
നേരത്തെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. താന്‍ ശിവ ഭക്തനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് രാഹുല്‍ ക്ഷേത്രം കാണുന്നതെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു.
ശനിയാഴ്ചയാണ് രാഹുല്‍ നാലു ദിവസത്തെ സന്ദര്‍ശനം തുടങ്ങുന്നത്. ഇതിനാലാണ് യെദ്യൂരപ്പയുടെ പരിഹാസം
പൊതുയോഗങ്ങള്‍ക്കും റോഡ് ഷോയ്ക്കും പുറമേ ക്ഷേത്രങ്ങള്‍, മഠങ്ങള്‍ ,ദര്‍ഗകള്‍ എന്നിവിടങ്ങളിലും രാഹുല്‍ സന്ദര്‍ശിക്കും.ആദിവാസി മേഖലകളിലും രാഹുല്‍ സന്ദര്‍ശിക്കും.