CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 8 Seconds Ago
Breaking Now

എട്ടുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊന്നു; കേസന്വേഷണത്തില്‍ ഒന്നും ഭാവിക്കാതെ മുന്നില്‍ നിന്നു ; 28 കാരനായ പോലീസുകാരനെ ഒടുവില്‍ പിടികൂടി

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖുജാരിയയെ അറസ്റ്റു ചെയ്തത്

കശ്മീര്‍ കാത്വ ജില്ലയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കേസില്‍ ആദ്യം പരാതി അന്വേഷിച്ച അതേ ഉദ്യോഗസ്ഥനെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖുജാരിയയെ അറസ്റ്റു ചെയ്തത്. ജനുവരി 10ന് റസാന ഗ്രാമത്തില്‍ കുതിരകളുമായി പോകവെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഖുജാരിയയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു കുട്ടിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു. ഒരാഴ്ചയോളം ഇവര്‍ പെണ്‍കുട്ടിയെ തടവില്‍ വെച്ചെന്നും അന്വേഷണ സംഘം പറയുന്നു.

തെളിവുകള്‍ നിരത്തിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.നാടോടി സമുദായത്തിനിടയില്‍ ഭീതിയുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് നാടോടി കുടുംബം പരാതി നല്‍കിയതിനു പിന്നാലെ കുട്ടിയെ അന്വേഷിച്ച പൊലീസ് സംഘത്തില്‍ ഖുജാരിയയുമുണ്ടായിരുന്നു. അന്വേഷണത്തില്‍ സജീവമായി നിന്ന് പോലീസുകാരന്‍ തന്നെ പ്രതിയായിരിക്കുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.