കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഒമ്പതാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ യു കെയിലെത്തിയ പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും സിനിമാനിര്‍മാതാവും ജഞാനപീഠം പത്മഭൂഷണ്‍ , കേരള സാഹിത്യ അക്കാദമി എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ എം ടി വാസുദേവന്‍നായര്‍ക്ക് യു കെ കെ സി എയ്ക്കുവേണ്ടി വൈസ് പ്രസിഡന്റ് ജിജോ മാധവപ്പള്ളി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഓണം അസോസിയേഷനുവേണ്ടി പ്രസിഡന്റ് സാജന്‍ തോമസും എല്‍ദോ പോളും എന്‍ എ എം അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജിബി ജോസ് വാഴക്കുളവും വര്‍ഗീസ് തോമസും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.എം ടി കൃതികള്‍ ആധാരമാക്കി ശ്രുതിയുടെ അംഗങ്ങള്‍ നടത്തിയ ലഘുനാടകം, നൃത്തനൃത്യങ്ങള്‍ , എം ടിയുടെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ദേവസംഗീതം എന്ന പരിപാടി തുടങ്ങിയവ മറ്റുള്ള സംഘടനകളുടെ വാര്‍ഷികാഘോഷങ്ങളില്‍നിന്ന് തികച്ചും വേറിട്ട അനുഭവമായിരുന്നുവെന്ന് ശ്രുതിയുടെ പ്രവര്‍ത്തകരെ അറിയിക്കുവാനും അതിന് നേതൃത്വം കൊടുക്കുന്നവരെ അഭിനന്ദിക്കാനും ഇവര്‍ മറന്നില്ല.