ജി. എം. എ എല്ലാ വർഷവും നടത്താറുള്ള ജിവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായിയാണ് ഈ സംഭാവന. ഓപ്പറെഷൻ തിയേറ്ററിന് ജനറെറ്റർ സംവിധാനം ഉണ്ടെങ്കിലും ഇതു പ്രവർത്തിപ്പിക്കുന്നതിനു കുറഞ്ഞത് പത്തു മിനിറ്റെങ്ങിലും എടുക്കും,ഇതു പലപ്പോഴും ശസ്ത്രക്രിയയെ ദാരുണമായി ബാധിക്കാറുണ്ട് എന്ന് അറിഞ്ഞ ഉടൻ ജി എം എ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. ഇൻവേർറ്റർ ഉള്ളതിനാൽ തൃശൂർ ജില്ലാ ആശുപത്രിയുടെ ഓപ്പറെഷൻ തിയേറ്ററിൽ ഇനി വൈദ്യുതി മുടക്കങ്ങില്ല.
ജില്ലാ ആശുപത്രി അധി കൃതർ ആരോഗ്യ വകുപ്പിന്റെ കനിവ് കാത്ത് കഴിയുമ്പോൾആണ് ജി എം എ യുടെ ഈ സഹായം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രി കെ. വി. ദാസൻ ഇൻവേറ്റർ സ്വിച്ച് ഓണ്‍ ചെയ്തു ആശുപത്രിക്കു സമ്മാനിച്ച ചടങ്ങിൽ ജി എം എ പ്രതിനിധി തോമസ് കൊടംകണ്ടത്തും,ആശുപത്രി സൂപ്രണ്ട് Dr.രേണുക,R.M.O Dr.ടോണി ജോസഫ് എന്നിവർ സംസാരിച്ചു. ജി എം എയുടെ ഈ സംരംഭം വിജയകരമാക്കുവാൻ ജില്ലാ ആശുപത്രി അധികൃതരുമായി ഒത്തുചേർന്നു പ്രവർത്തിച്ചത് ജി എം എയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയ Dr. ബിജു പെരിഗലിതറ ആണ്.