CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 51 Seconds Ago
Breaking Now

ഇസ്ലാമിക തീവ്രവാദത്തിന് കനത്ത തിരിച്ചടി നല്‍കി അനധികൃത ആരാധനാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഫ്രാന്‍സ്; 9 കേന്ദ്രങ്ങള്‍ക്ക് താഴുവീണു; സ്ഥിരീകരിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം

മതപരമായ വിഘടനവാദത്തിന് എതിരെ ഫ്രഞ്ച് പോലീസ് മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലീം പള്ളികളില്‍ പരിശോധനകള്‍ നടത്തിയിരുന്നു

രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് എതിരെ കര്‍ശന നടപടികളുമായി ഫ്രാന്‍സ്. ഇസ്ലാമിക തീവ്രവാദത്തെ തച്ചുടയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒന്‍പത് ആരാധനാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. 

'റിപബ്ലിക്ക് പ്രസിഡന്റിന്റെയും, പ്രധാനമന്ത്രിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിക വിഘടനവാദത്തിന് എതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ്. നിരീക്ഷണത്തിലുണ്ടായിരുന്ന 18 ആരാധനാ കേന്ദ്രങ്ങളില്‍ ഒന്‍പതെണ്ണമാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്', മന്ത്രി തന്റെ ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു. 

പാരീസിന് സമീപമുള്ള സെയിന്‍സെയിന്റ്‌ഡെനീസിലാണ് അടച്ചവയില്‍ മൂന്നെണ്ണമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബറില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിന് ഹിസ്റ്ററി അധ്യാപകനായ സാമുവല്‍ പാറ്റിയെ കഴുത്തറുത്ത് കൊന്നതിന് ശേഷമാണ് ഇസ്ലാമിക ഭീകരവാദത്തിന് എതിരെ ഫ്രാന്‍സ് കടുത്ത നീക്കങ്ങള്‍ കര്‍ശനമായത്. 

ഫ്രാന്‍സില്‍ ഏകദേശം 2000 മുസ്ലീം ആരാധനാകേന്ദ്രങ്ങളുണ്ട്. ഇവയില്‍ പലതും മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക വകഭേദങ്ങളെ പിന്തുടരുന്നു. ചിലതിന് യാതൊരു അഫിലിയേഷനുമില്ല. ഇത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. 

മതപരമായ വിഘടനവാദത്തിന് എതിരെ ഫ്രഞ്ച് പോലീസ് മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലീം പള്ളികളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന പള്ളികള്‍ രാജ്യത്തിന് എതിരെ യുദ്ധം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.