CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 34 Seconds Ago
Breaking Now

ലണ്ടനിലെ മലയാളി ബിസിനസുകാരന്‍ ബോളീന്‍ മോഹനന് മലയാളി സമൂഹം വിട നല്‍കാനൊരുങ്ങുന്നു ; 11, 12 തിയതികളില്‍ പൊതുദര്‍ശനം ; സംസ്‌കാര ചടങ്ങുകള്‍ 15ന്

ലണ്ടനിലെ പ്രമുഖ ബിസിനസകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിന്‍ മോഹനന് യുകെ മലയാളി സമൂഹം വിട നല്‍കാനൊരുങ്ങുന്നു ഫെബ്രുവരി 11,12 തിയതികളില്‍ പൊതു ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. 11 വ്യാഴാഴ്ച 11 മണി മുതല്‍ 4.30 വരേയും 12ന് വെള്ളിയാഴ്ച 9.30 മുതല്‍ 3 മണിവരെയും പൊതു ദര്‍ശനം നടത്തുന്നു. 

സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 15ന് നടത്തും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

കോവിഡ് മൂലമാണ് മോഹന്‍കുമാര്‍ അന്തരിച്ചത്.ഈസ്റ്റ്ഹാം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് മരണത്തിന് കീഴടങ്ങിയത്.

 

ലണ്ടന്‍ പ്രദേശത്തെ മലയാളികള്‍ അണ്ണന്‍ എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന മോഹനന്‍ അണ്ണന്‍ ആണ് അന്തരിച്ചത്. 

കോവിഡ് പിടിപെടും വരെ ആരോഗ്യത്തോടെ കഴിഞ്ഞ വ്യക്തിയായിരുന്നു. ഈ അടുത്ത കാലത്താണ് തിയറ്റര്‍ ബിസിനസ് അവസാനിപ്പിച്ചത്. നാലു പതിറ്റാണ്ട് മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച വ്യക്തിയാണിദ്ദേഹം.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ  വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നറിയിച്ച് ആശുപത്രി മടക്കി അയക്കുകയായിരുന്നു.കോവിഡ് പോസിറ്റീവ് റിസള്‍ട്ടായിട്ടാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെങ്കിലും ഗുരുതര ലക്ഷണമില്ലാത്ത സാഹചര്യം കൊണ്ടാണ് വീട്ടിലേക്ക് മടക്കിയത്. എന്നാല്‍ രോഗ നില വഷളായതോടെ ആംബുലന്‍സ് സേവനം തേടി കോവിഡ് ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒടുവില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫ്യൂണറല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്

 

07466999999

07908908979

https://fb.me/e/1TWkXoq5z?ti=wa




കൂടുതല്‍വാര്‍ത്തകള്‍.