CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 54 Seconds Ago
Breaking Now

ആലിയയുടെ ആ നിലപാട് അഭിനന്ദാര്‍ഹമാണ്: സുഹാന ഖാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തില്‍ നായികയായി മാത്രമല്ല ഗായികയായും സുഹാന എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ആലിയ ഭട്ടിനെ പ്രശംസിച്ച് സുഹാന എത്തിയിരുന്നു. സുഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ദേശീയ അവാര്‍ഡ് ചടങ്ങില്‍ തന്റെ വിവാഹ സാരി ധരിച്ച് ആലിയ എത്തിയതിനെയാണ് സുഹാന പ്രശംസിച്ചത്. 'ആലിയ തന്റെ വിവാഹ സാരി വീണ്ടും ദേശീയ അവാര്‍ഡിനായി ധരിച്ചു. ഈ പ്ലാറ്റ്‌ഫോമിലുള്ള, സ്വാധീനമുള്ള ഒരാളെന്ന നിലയില്‍, അത് അവിശ്വസനീയവും വളരെ ആവശ്യമുള്ളതുമായ സന്ദേശമാണെന്ന് ഞാന്‍ കരുതുന്നു.'

ആലിയ അത് ചെയ്തു, ആദരിക്കപ്പെടാനായി ഒരു നിലപാട് സ്വീകരിച്ചു. ആലിയ ഭട്ടിന് അവരുടെ വിവാഹ സാരി വീണ്ടും ധരിക്കാന്‍ കഴിയുമെങ്കില്‍, ഒരു പാര്‍ട്ടിക്ക് ഒരിക്കല്‍ അണിഞ്ഞ വസ്ത്രം ആവര്‍ത്തിക്കാം. ഞങ്ങള്‍ക്ക് ഒരു പുതിയ വസ്ത്രം വാങ്ങേണ്ടതില്ല.'

'നാം പലപ്പോഴും തിരിച്ചറിയുന്നില്ല, പുതിയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു, അത് നമ്മുടെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. അതിനാല്‍, ഇത് വളരെ പ്രധാനമാണ്' എന്നാണ് ആലിയയെ അഭിനന്ദിച്ചുകൊണ്ട് സുഹാന പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.