CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 34 Seconds Ago
Breaking Now

സര്‍ഗ്ഗതാളം' സ്റ്റീവനേജിന്റെ ശിങ്കാരി മേളം, യുവഗായകര്‍ ഒരുക്കുന്ന ഓ എന്‍ വി ഗാനാമൃതം, 'ടീം ലണ്ടന്റെ ' ഓഎന്‍ വി മെഡ്‌ലി, 60 ല്‍ പരം സംഗീതനൃത്ത ഇനങ്ങള്‍ ; സെവന്‍ ബീറ്റ്‌സ് സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം കലാ വസന്തം വിരിയിക്കും

സ്റ്റീവനേജ്: യു കെ യിലെ മലയാളി കലാഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും, സംഗീതാസ്വാദകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവന്‍ ബീറ്റ്‌സ്  സര്‍ഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാള്‍. 'ടീം ലണ്ടന്റെ'  ബാനറില്‍ സജി ചാക്കോയുടെ നേതൃത്വത്തില്‍ 14 അംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ഓഎന്‍വി മെഡ്‌ലി, സ്റ്റീവനേജ് 'സര്‍ഗ്ഗ താളം' ട്രൂപ്പ്  അവതരിപ്പിക്കുന്ന 21 അംഗ ശിങ്കാരി മേളം, യു കെ യിലെ പ്രഗത്ഭരായ 20 ല്‍ പരം യുവ ഗായകര്‍ ആലപിക്കുന്ന ഓ എന്‍ വി ഗാനാമൃതം ഒപ്പം അതി സമ്പന്നമായ നൃത്തസംഗീതദൃശ്യ വിരുന്നും ചേരുമ്പോള്‍ 7 ബീറ്റ്‌സ് സംഗീതോത്സവം സ്റ്റീവനേജില്‍ നവചരിത്രം കുറിക്കും.  

സെവന്‍ ബീറ്റ്‌സിന്റെ ഏഴാമത് വാര്‍ഷീക സംഗീതനൃത്തോത്സവ വേദിയായ വെല്‍വിന്‍ സിവിക്ക് സെന്ററില്‍ ഫെബ്രുവരി 24 ന് ശനിയാഴ്ച കലാമാമാങ്കത്തില്‍  ഓ എന്‍ വി ക്കു യു കെ കണ്ട ഏറ്റവും വലിയ പാവന സ്മരണയും, സംഗീതാദദരവുമാവും മഹാകവിയുടെ  ആരാധകവൃന്ദത്തോടൊപ്പം വെല്‍വിനില്‍ സമര്‍പ്പിക്കുക. 

 തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങള്‍ സ്റ്റീവനേജില്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യു കെ യിലേ  നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി തിലകം ചാര്‍ത്തിയിട്ടുള്ള പ്രശസ്ത കലാകാരായ സാലിസ്ബറിയില്‍ നിന്നുള്ള പപ്പന്‍, ലൂട്ടനില്‍ നിന്നുള്ള വിന്യാ രാജ്, വെയില്‍സില്‍ നിന്നുള്ള അരുണ്‍ കോശി, ലണ്ടനില്‍ നിന്നുള്ള ജിഷ്മാ മെറി എന്നിവര്‍ ഒന്നിച്ചു അണിനിരക്കുന്നുവെന്ന പ്രത്യേകതയും 'സെവന്‍ ബീറ്റ്‌സ്‌സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീത സദസ്സിനു സ്വന്തം.

സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന  അരങ്ങില്‍, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന്‍ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം വിനിയോഗിക്കുക.

സെവന്‍ ബീറ്റ്‌സ്‌സര്‍ഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാവും ആസ്വാദകര്‍ക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാല്‍!മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ വേദിയില്‍ പുറത്തെടുക്കുമ്പോള്‍  ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വസന്തമാവും സ്റ്റീവനേജ് വെല്‍വിനില്‍ വിരിയുക. 

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229

Cllr Dr Sivakumar:0747426997

Jomon Mammoottil:07930431445

Manoj Thomas:07846475589

Appachan Kannanchira: 07737 956977

 

വേദിയുടെ വിലാസം:

CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

 

 




കൂടുതല്‍വാര്‍ത്തകള്‍.