താന്‍ വര്‍ഷങ്ങളോളമായി കഴുത്തില്‍ അണിയുന്നത് വേട്ടയാടിയ കടുവയുടെ പല്ലാണെന്ന അവകാശവാദവുമായി ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. മഹാരാഷ്ട്ര വിദര്‍ഭ മേഖലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഗെയ്ക് വാദ്.
താന്‍ 37 വര്‍ഷം മുന്‍പാണ് കടുവയെ വേട്ടയാടിയതെന്ന് സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞു. ഇക്കാര്യം തുറന്നുപറയുന്ന എംഎല്‍എയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ശിവജിയുടെ ജന്മദിനത്തിലായിരുന്നു പ്രവര്‍ത്തകരോട് എംഎല്‍എ ഇക്കാര്യം തുറന്നുപറഞ്ഞത്. അതേസമയം, രാജ്യത്ത് കടുവകളെ വേട്ടയാടുന്നത് 1987 മുതല്‍ ക്രിമിനല്‍ കുറ്റമാണ്.
വീഡിയോ വൈറലായതോടെ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് എംഎല്‍എ തയ്യാറായിട്ടില്ല.