സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അടുത്ത ഞായറാഴ്ച കോവെന്‍ട്രിയില്‍ നടക്കും.
കോവെന്‍ട്രി മേയറും ഇന്ത്യന്‍ വംശജനുമായ ജസ്വന്ത് സിംഗ് ബിര്‍ദിയും ഭാര്യ കൃഷ്ണ ബിര്‍ദിയും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വര്‍ണാഭമായ ചടങ്ങില്‍ സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍, കൊവന്‍ട്രി കൗണ്ടി കൗണ്‍സിലേഴ്‌സ് എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയസംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സരശേഷം ഡി ജെ പാര്‍ട്ടി അരങ്ങേറും. എക്‌സല്‍ ലേഷര്‍ സെന്ററില്‍ രാവിലെ പത്ത് മണിക്ക് മത്സരം ആരംഭിക്കും. ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ്, ആദിസ് എക്കൗണ്ടിംഗ് സൊലൂഷന്‍സ്, ടിഫിന്‍ ബോക്‌സ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രായോജകര്‍.
യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണിത്. സ്‌കോട്ട്‌ലാന്‍്, വെയില്‍സ്, നോര്‍ത്തേണ്‍ അയലന്റ് ഉള്‍പ്പടെ 16 റീജിയണുകളില്‍ നിന്നുള്ള മുന്നൂറോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. അയ്യായിരത്തിലേറെ പേര്‍ നേരിട്ടും ഇരുപത്തിഅയ്യായിരത്തോളം പേര്‍ സാമൂഹമാധ്യമങ്ങളിലൂടെയും മത്സരത്തിന്റെ ഭാഗമായി. ടൂര്‍ണമെന്റ് നടത്തിപ്പിന് ആകെ 25,000 പൗണ്ടാണ് ചെലവ്. 5,000 പൗണ്ട് റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനത്തുകയായി നല്‍കി. ഗ്രാന്‍ഡ് ഫിനാലേയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കായി കരുതിവച്ചിരിക്കുന്നത് 2,000 പൗണ്ടാണ്. ഇതിന് പുറമെ ട്രോഫികളും വിതരണം ചെയ്യും. വലിയ സമ്മാനത്തുക നല്‍കുന്ന യുകെയിലെ ചുരുക്കം ചില ടൂര്‍ണമെന്റുകളില്‍ ഒന്നാണിത്. ഇതുവരെ മത്സരങ്ങളുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഗ്രാന്‍ഡ് ഫിനാലെയിലും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
വാര്‍ത്ത :
ഉണ്ണികൃഷ്ണന്‍ ബാലന്‍